കണ്ണൂർ: കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. കൂത്തുപറമ്പിലെ കൊമ്പൻ തറമ്മൽ ഗംഗാധരന്റെ മകൻ ഷാജുവിനെ (43)യാണ് അബുദാബി എയർപോർട്ട് റോഡിലെ അക്കായി ബിൽഡിംഗിന് എതിർവശത്തെ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. അബുദാബി ഏവിയേഷൻ കമ്പനിയിൽ സി.സി ടി.വി ഓപ്പറേറ്ററായിരുന്നു. ശനിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തുകയും സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. അബുദാബി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. മാതാവ്: വലിയ വീട്ടിൽ പത്മാവതി. ഭാര്യ: രജനി.