കാസർകോട്: കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർക്കും കേരള- കർണാടക അതിർത്തിയായ തലപ്പാടിയിൽ വിലക്ക്. കർണാടക പൊലീസിന്റെ നടപടി റിപ്പോർട്ട് ചെയ്യുന്നതിലുള്ള പ്രതിഷേധമായാണ് കർണാടക പൊലീസ് മാദ്ധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ഹർഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേരളത്തിലെ മാദ്ധ്യമ പ്രവർത്തകരെ സംസ്ഥാനാതിർത്തിയിൽ തടയുന്നത്. കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർ എത്തിയാൽ അറസ്റ്ര് ചെയ്യാനാണ് സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടിരിക്കുന്നത്. കർണാടക കേരളത്തോടുള്ള നിലപാട് കൂടുതൽ കടുപ്പിക്കുന്നതിന്റെ സൂചനയാണ് മാദ്ധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്ക് എന്നാണ് വിലയിരുത്തുന്നത്.