കാസർകോട്: കൊറോണ വ്യാപനം തടയുന്നതുമായുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനായി സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങൾക്കായി കേന്ദ്രസംസ്ഥാന സർക്കാരുകൾ വിവിധ പെൻഷനുകൾ, ധനസഹായങ്ങൾ തുടങ്ങിയവ ബാങ്ക് അക്കൗണ്ടിലൂടെ വിതരണം ചെയ്ത സാഹചര്യത്തിൽ ന് വിവിധ ബാങ്ക് ശാഖകളിലും എ ടിഎമ്മുകളിലും തിരക്ക് കൂടാൻ സാദ്ധ്യതയുണ്ടെന്ന് കാസർകോട് ജില്ലാ ലീഡ് ബാങ്ക് മാനേജർ . ബാങ്കുകളിൽ ആളുകൾ കൂട്ടം കൂടുന്നതും കറൻസി നോട്ടുകളുടെ അനാവശ്യ കൈകാര്യവും രോഗവ്യാപനത്തിനുള്ള സാദ്ധ്യത വർധിപ്പിക്കുമെന്നതിനാൽ . തങ്ങളുടെ അക്കൗണ്ടിൽ വന്നിട്ടുള്ള തുക ഗുണഭോക്താക്കൾ ആവശ്യത്തിനു മാത്രം പിൻവലിച്ചാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

തുക പിൻവലിച്ച് വീട്ടിൽ സൂക്ഷിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുന്നത്. ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ വന്ന തുക അവർ പിൻവലിക്കാത്തതു മൂലം ഒരു കാരണവശാലും തിരികെ സർക്കാരിലേക്ക് പോകുന്നതല്ല. തങ്ങളുടെ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോ, അക്കൗണ്ടിൽ എത്ര തുക ബാലൻസ് ഉണ്ട് എന്നിവ അറിയാൻ ഫോണിലൂടെ ബന്ധപ്പെട്ടാൽ മതി.. നിലവിൽ പണം പിൻ വലിക്കൽ നിക്ഷേപിക്കൽ, ക്ലിയറിംഗ്, ഡി ഡി തുടങ്ങിയ പരിമിത പ്രവർത്തനങ്ങൾ മാത്രമാണ് ബാങ്കുകളിൽ നടക്കുന്നത്. പാസ് ബുക്ക് ഇപ്പോൾ പതിക്കുന്നതല്ല. പണം കൈമാറ്റം ചെയ്യുന്നതിനു ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ തുടങ്ങിയ ഉപയോഗിക്കണം. കറൻസി ഇടപാടുകൾ ഉടൻ നടത്തേണ്ട ആവശ്യമില്ലാത്തവർ സർക്കാർ നിർദ്ദേശ പ്രകാരം വീട്ടിൽ തന്നെ കഴിയണമെന്നും അറിയിച്ചിട്ടുണ്ട്.

എന്തെങ്കിലും കാരണത്താൽ ബാങ്കിലോ എ.ടി.എം ലോ പോകുന്ന പക്ഷം സാമൂഹിക അകലം പാലിക്കാനും, കൈകൾ കഴുകാനും ശ്രമിക്കണം. ഓരേ സമയം അഞ്ച് വ്യക്തികൾക്ക് മാത്രമായിരിക്കും ബാങ്കിൽ പ്രവേശനം അനുവദിക്കുകയെന്നും ഈ അവസരത്തിൽ ജനങ്ങൾ സഹകരിക്കണമെന്നും ബാങ്ക് മാനേജർ അഭ്യർത്ഥിച്ചു.