ഇരിട്ടി: കർഷകർക്ക് അവരുടെ കാർഷികോത്പന്നങ്ങൾ ശേഖരിക്കുന്നതിനും വിൽക്കുന്നതിനും ആവശ്യമായ അനുമതിയും സൗകര്യങ്ങളും ഉണ്ടാക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. റബ്ബർ കർഷകർക്ക് വില സ്ഥിരതാ ഫണ്ട് കൊടുത്ത് തീർക്കുക എന്നത് ഏറ്റവും ആവശ്യമാണ്. കണ്ണൂർ ജില്ലയിൽ നിന്ന് കർണാടകത്തിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനുള്ള നടപടി കൂടുതൽ ലളിതമാക്കണം. വായ്പകൾക്ക് മൊറൊട്ടോറിയം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷകൾ നൽകുന്നതിനുള്ള വ്യവസ്ഥ ഒഴിവാക്കണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.