മട്ടന്നൂർ: കൊറോണ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ട്രഷറികളിൽ മാസാദ്യ പെൻഷൻ വിതരണത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. മട്ടന്നൂർ ജില്ലാ ട്രഷറിയിലും സബ്ട്രഷറിയിലും പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവർക്ക് ഏപ്രിൽ രണ്ടിന് പെൻഷൻ വിതരണം ചെയ്യും. രണ്ട്, മൂന്ന് നമ്പരുകളിൽ അവസാനിക്കുന്നവർക്ക് മൂന്നിനും നാല്, അഞ്ച് നമ്പരുകാർക്ക് നാലിനുമാണ് പെൻഷൻ നൽകുന്നത്. ആറ്, ഏഴ് നമ്പരുകാർക്ക് ആറിനും എട്ട്, ഒമ്പത് നമ്പരുകാർക്ക് ഏഴിനും പെൻഷൻ ലഭിക്കും. ഈ ദിവസങ്ങളിൽ പെൻഷൻ വാങ്ങാത്തവർക്ക് പിന്നീടുള്ള ദിവസങ്ങളിൽ വാങ്ങാൻ സൗകര്യമൊരുക്കും.