ഇരിട്ടി : ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ കൃത്രിമ വിലകയറ്റം, കരിച്ചന്ത, പൂഴ്ത്തിവപ്പ് എന്നിവ തടയുന്നതിന്റെ ഭാഗമായി ഇരിട്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഏഴ് കടകൾക്ക് എതിരെ നടപടി സ്വീകരിച്ചതായി സിവിൽ സപ്ലൈ ഓഫീസർ ജോസഫ് ജോർജ് പറഞ്ഞു. ഇരിട്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എം. ലക്ഷ്മണൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സുജിത് കുമാർ, ജോസഫ്, അബൂബക്കർ സിദ്ധിഖ്, വിജേഷ്, വിനോദ്കുമാർ എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പരിശോധന നടത്തിയത്.