തളിപ്പറമ്പ്: ദൂരൂഹസാഹചര്യത്തിൽ മഴൂരിൽ തലയോട്ടിയും പഴയ ഷർട്ടും കണ്ടെത്തി.മഴൂർ കരുവക്കുന്നിലെ കാടുപിടിച്ചുകിടക്കുന്ന കശുമാവിൻ തോട്ടത്തിൽ .ഇന്നലെ രാവിലെ കശുവണ്ടി ശേഖരിക്കാനെത്തിയവരാണ് ഇത് കണ്ടത്.

കരുവക്കുന്നിൽ സർക്കാർ ഭൂരഹിതർക്ക് വീതിച്ചുനൽകിയതിൽ പെട്ട സ്ഥലത്താണ് തലയോട്ടി കണ്ടത്. ഭൂമി ലഭിച്ചവർ എത്താത്തതിനാൽ പ്രദേശം കാട് പിടിച്ച് കിടക്കുകയാണ്.നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കൂടുതൽ തിരച്ചിൽ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.
അടുത്ത കാലത്തൊന്നും നാട്ടുകാരായ ആരെയും കാണാതായിട്ടില്ലെന്ന് പരിസരവാസികൾ പറഞ്ഞു. ചെങ്കുത്തായ കുന്നിൻ പ്രദേശത്താണ് തലയോട്ടിയും തൊട്ടടുത്ത് തന്നെ ഷർട്ടും കണ്ടത്.പുറമെനിന്നും എത്തിയ ആരെങ്കിലും ഇവിടെ ആത്മഹത്യചെയ്തതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയോട്ടിക്ക് അഞ്ചുവർഷത്തിലേറെ പഴക്കമുണ്ടാവുമെന്നാണ് കണക്കാക്കുന്നത് ..തലയോട്ടിയും ഷർട്ടും പൊ.ലീസ് ഫോറൻസിക് പരിശോധനക്കായി അയച്ചു.

പടം മെയിലിൽ