ഇരിട്ടി: വീർപാട് എസ്. എൻ .ഡി. പി. ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യം, മരുന്ന്, എന്നിവ വിതരണം ചെയ്തു. വിതരണം ഇനിയും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനങ്ങൾക്ക് യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ആർ.ഷാജി, പി.കെ.പ്രീതിഷ്, യു. എസ്. അഭിലാഷ്, ടി.എൻ. കുട്ടപ്പൻ, പി എ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


എസ്. എൻ. ജി. കോളേജ് ഭക്ഷ്യധാന്യവും മരുന്നും വിതരണം ചെയ്തു

ഇരിട്ടി: എസ്. എൻ. ഡി. പി. യോഗത്തിനു കിഴിൽ പ്രവത്തിക്കുന്ന ഇരിട്ടി വീർപാട് എസ്. എൻ. ജി കോളേജിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യം, മരുന്നുകൾ എന്നിവ വിതരണം ചെയ്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രേകരം കോളേജിന്റെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുക്കുമെന്നും അറിയിച്ചു. പ്രവത്തനങ്ങൾക്ക് യോഗം അസിസ്റ്റന്റ് സെക്രട്ടറി എം. ആർ. ഷാജി, പ്രിൻസിപ്പൽ ഡോ. ജനാർദ്ദനൻ, വൈസ് പ്രിൻസിപ്പൽ ജിഷ, എം ആർ. നിധിൻ എന്നിവർ നേതൃത്വം നൽകി.