corona-

കാസർകോട്: സമ്പർക്കം കാരണം കൊറോണ രോഗം ബാധിക്കുന്നവരുടെ എണ്ണം കാസർകോട് ജില്ലയിൽ വർദ്ധിച്ചുവരികയാണ്. ഇന്നലെ കാസർകോട് സ്ഥിരീകരിച്ച 17 പേരുടെ പട്ടികയിൽ 11 പേരും നേരത്തെ രോഗം ബാധിച്ചവരുടെ സമ്പർക്കം കാരണം കൊറോണ പിടിപെട്ടവരാണ്. കാസർകോട് ജില്ലയിൽ സമ്പർക്കം കാരണം രോഗം ബാധിച്ചവരുടെ എണ്ണം 26 ആയി ഉയർന്നിട്ടുണ്ട്. ചെങ്കള, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിൽ നിന്നും കൊറോണ ബാധിച്ചവർ നേരത്തെ കാസർകോട് ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

ദുബായിൽ നിന്നും നാട്ടിലെത്തിയ ശേഷം കാസർകോട് ഭാഗത്ത് പലരുമായും ഇവരിൽ ചിലർ ബന്ധപ്പെടുകയും നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു. കല്യാണ വീടുകൾ, പൊതു പരിപാടികൾ, ഗൃഹപ്രവേശം തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കുകയും ബന്ധുക്കളുമായി അടുത്ത് ഇടപഴകുകയും ചെയ്തവരാണ് രോഗം പടർത്തുന്നത്. 9 സ്ത്രീകൾക്ക് ഇന്നലെ രോഗബാധ ഉണ്ടായത്. നേരത്തെ രോഗം ബാധിച്ചവരുടെ സമ്പർക്കം കാരണമാണെന്നാണ് വിലയിരുത്തുന്നത്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും കാസർകോട് നിന്നുള്ള മൂന്ന് പേർക്കും രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നും ആണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആറു പേർ ചെങ്കള സ്വദേശികളാണ് രണ്ടുപേർ മൊഗ്രാൽ പുത്തൂർ സ്വദേശികളാണ് ഇതിൽ 8 പേർ പുരുഷന്മാരും 9 സ്ത്രീകളും ആണുള്ളത്.