death-
മരിച്ച ദാക്ഷായണി

കാസർകോട് : വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടകനിയിലെ പരേതനായ മുണ്ടോട്ട് കമ്മാരന്റെ ഭാര്യ ദാക്ഷായണി (60) ആണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പറയുന്നു . മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്നും വിദഗ്ദ പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ട് പോയി. പരേതനായ ചിറക്കാൽ കെ.പി. ചന്തു മണിയാണിയുടെ മകളാണ്. അമ്മ ജാനകി. ഏകമകൾ രാധാമണി (മാണിക്കോത്ത് കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അധ്യാപിക ) സഹോദരങ്ങൾ: കെ.പി. ബാലൻ, കെ.പി. ഭാസ്കരൻ, കെ.പി. ശ്രീധരൻ (ബേക്കറി ), കെ.പി. പത്മനാഭൻ, കെ.പി. മോഹനൻ (ഓട്ടോ ഡ്രൈവർ), ശാരദ, സരോജിനി, സാവിത്രി, പരേതയായ രുഗ്മിണി, മരുമകൻ: സന്തോഷ് കിഴക്കേകര.