കണ്ണൂർ: പരിയാരത്ത് പ്രവർത്തിക്കുന്ന കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി അരക്കോടി രൂപ കൂടി ലഭിച്ചു. ഗെയിൽ ഇന്ത്യാ ലിമിറ്റഡ് സി. എസ്.ആർ ഫണ്ടിൽ നിന്നാണ് 50 ലക്ഷം കണ്ടെത്തിയത്. കോവിഡ് 19 പശ്ചാത്തലത്തിൽ വിപുലമായ ആധുനിക സൗകര്യങ്ങൾ കണ്ണൂർ ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുക്കുന്നതിനായാണ് കൂടുതൽ തുക കണ്ടെത്തിയത്. നേരത്തേ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി രൂപയ്ക്ക് പുറമെയാണ് 50 ലക്ഷം കൂടി ഗവ. മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ കൂടുതൽ മികവുറ്റതാക്കാനായി ലഭ്യമാക്കുന്നത്. ഉപകരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാൻ ആശുപത്രി സൂപ്രണ്ടിനോട് നിർദ്ദേശിച്ചിട്ടുണ്ട്.