കാസർകോട്: കാസർകോട് ജില്ലയിൽ നിന്നും കർണാടകത്തിലേക്കുള്ള അതിർത്തികൾ മണ്ണിട്ട് അടച്ചുപൂട്ടിയ നടപടി പിൻവലിക്കണമെന്നും അടിയന്തിരഘട്ടങ്ങളിൽ രോഗികളെ ആംബുലൻസിൽ പോകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. എം. നാരായണഭട്ട് .ഇതിനായി ബി.ജെ.പി സംസ്ഥാന നേതൃത്വം അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് രമ്യമായ പരിഹാരം കണ്ടെത്താൻ കഴിയേണ്ടതുണ്ട്. ആവശ്യമായ നടപടി കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നും കൈക്കൊള്ളണമെന്നും ഇതിനു വേണ്ട സമ്മർദ്ദം കേന്ദ്രമന്ത്രി സദാനന്ദഗൗഡയുടെയും കേരള സംസ്ഥാന ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്നും ഉടൻ ഉണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതെ സമയം അടിയന്തിര ചികിത്സ ആവശ്യമുള്ള കാസർകോട് ജില്ലയിലെ രോഗികൾക്ക് കടന്ന് പോകാൻ അനുവാദം നൽകണമെന്നാവശ്യപെട്ട് കർണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയ്ക്ക് ബി.ജെ.പി ജില്ലാ പ്രസിഡന്റ അഡ്വ.കെ. ശ്രീകാന്ത് നിവേദനം അയച്ചു. ജില്ലയിൽ മെഡിക്കൽ കോളേജോ സൂപ്പർ സ്‌പെഷാലിയിട്ടി ആശുപത്രിയോ ഇല്ലാത്തതിനാൽ മിക്ക ആളുകളും മംഗളൂരുവിലെ ആശുപത്രികളെയാണെന്ന് കത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.