കാസർകോട്: ലോക്ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ് ഐക്ക് സൂര്യാഘാതമേറ്റു. കാസർകോട് വനിതാ സെല്ലിലെ എസ് ഐ കരിവെള്ളൂരിലെ ശാന്തയ്ക്കാണ് സൂര്യാഘാതമേറ്റത്. കൈക്ക് പൊള്ളലേറ്റ നിലയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോക് ഡൗണിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ഏഴു മണി മുതൽ രാത്രി ഏഴു മണി വരെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ശാന്ത.