കണ്ണൂർ: മദ്യം മരുന്നാക്കി മാറ്റുന്ന സർക്കാർ നടപടി തെറ്റാണെന്ന് കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കണ്ണൂർ ജില്ലാ കമ്മിറ്റി. മദ്യാസക്തിയുള്ളവരെ ചികിത്സിക്കാനുള്ള എല്ലാ സംവിധാനവും ആരോഗ്യ വകുപ്പിന് കീഴിൽ ഉണ്ടെന്നിരിക്കെ, തീർത്തും അപക്വമായ തീരുമാനമാണ് സർക്കാറിന്റെതെന്നും ജില്ലാ ചെയർമാൻ പ്രൊഫ: ദാസൻ പുത്തലത്തും ജനറൽ സെക്രട്ടറി ലാൽച്ചന്ദ് കണ്ണോത്തും ആവശ്യപ്പെട്ടു.