കാഞ്ഞങ്ങാട് :കൊറോണ ജാഗ്രത മൂലം ദുരിതമനുഭിവിക്കുന്ന കശുവണ്ടി കർഷകരടക്കമുള്ളവരെ സഹായിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് യു.വി.എ.റഹ്മാൻ ആവശ്യപ്പെട്ടു.ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്തതിനാൽ ദൈന്യം ദിന ചിലവുകൾക്ക് പോലും പ്രയാസം നേരിടുകന്ന ഇവരെ അടിയന്തിരമായി സഹായിക്കാൻ പലിശരഹിത വായ്പ അടക്കമുള്ള നടപടികളുണ്ടാവണമെന്നും യു.വി.എ റഹ്മാൻ സർക്കാരിനോടഭ്യർത്ഥിച്ചു.