മട്ടന്നൂർ : നിയോജകമണ്ഡലത്തിലെ 500വീടുകളിൽ ഭക്ഷണ കിറ്റ് എത്തിച്ചു നൽകി യൂത്ത് കോൺഗ്രസ്‌. മട്ടന്നൂർ മുനിസിപ്പാലിറ്റിക്ക്‌ പുറമെ 8 പഞ്ചായത്തുകളിലും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരുടെയും നിരീക്ഷണത്തിലുള്ളള്ളവരുടെയും വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത വൃദ്ധർക്കുമാണ് സഹായം എത്തിച്ചു നൽകിയത്.

അഞ്ചുപേർ അടങ്ങുന്ന ഒരു കുടുംബത്തിന് ഒരു മാസം ജീവിക്കാൻ ആവശ്യമായ അത്യാവശ്യ സാധനങ്ങൾ ആണ് കിറ്റിൽ ഉൾപെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ സർക്കാർ സപ്ലൈക്കോ വഴി കിറ്റ് വിതരണം ലഭ്യമാക്കും എന്ന് അറിയിച്ചത് കൊണ്ട് താൽകാലികമായി ഭക്ഷണ കിറ്റ് വിതരണം നിർത്തുന്നതായും മറ്റു സേവനങ്ങൾ തുടരുമെന്നും നിയോജകമണ്ഡലം പ്രസിഡന്റ്‌ ഫർസിൻ മജീദ് അറിയിച്ചു.