ഇരിട്ടി : കീഴൂർ മഹാദേവക്ഷേത്രം ഭരണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പദ്ധതിയായ സേവാപർവത്തിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. കീഴൂർ, വള്ളിയാട്, നേരമ്പോക്ക് പ്രദേശങ്ങളിലുള്ള നാൽപ്പതോളം കുടുംബങ്ങൾക്കാണ് അരി , പലവ്യഞ്ജനങ്ങൾ, പച്ചക്കറി ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്തത്.
ലോക്ക് ഡൗൺ നിർദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു കിറ്റ് വിതരണം. കിറ്റ് വിതരണോദ്ഘാടനം ക്ഷേത്ര സമിതി പ്രസിഡന്റ് ഭുവനദാസൻ വാഴുന്നവർ നിർവഹിച്ചു. കിറ്റുകൾ വൈസ് പ്രസിഡന്റ് എം. പ്രതാപൻ, മുൻസിപ്പൽ കൗൺസിലർ പി. രഘു, എം. സുരേഷ് ബാബു, രമേശൻ എന്നിവർ ചേർന്ന് അതാത് വീടുകളിൽ എത്തിച്ച് കൈമാറുകയായിരുന്നു.
> ( പടം മെയിലിൽ കീഴൂർ മഹാദേവക്ഷേത്രം സേവാപർവത്തിന്റെ നേതൃത്വത്തിൽ നൽകിയ ഭക്ഷണ കിറ്റുകളുടെ വിതരണം ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ കിറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. )