കാസർകോട് :വീടുകളിൽ നിരീക്ഷണത്തിലുള്ളവർ യാതൊരു കാരണവശാലും പുറത്തിറങ്ങി സഞ്ചരിക്കരുതെന്ന് സ്‌പെഷ്യൽ ഓഫീസറായി നിയമിതനായ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു. കളക്ടറേറ്റിലെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ്. . രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ഇത് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവരെ സർക്കാർ നിരീക്ഷണത്തിലുള്ള പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു ലോക് ഡൗൺ മൂലം എന്തെങ്കിലും പ്രയാസം നേരിട്ടാൽ കളക്ടറേറ്റിലെ സ്‌പെഷ്യൽ കൺട്രാൾ റൂമുമായി ബന്ധപ്പെടണം. കൊറോണ നിയന്ത്രണ വിധേയമാക്കാൻ കഴിയും സർക്കാരും ആരോഗ്യവകുപ്പും പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ ജില്ലയിലെ വ്യാപനം പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിക്കും.

കേന്ദ്രസർവ്വകലാശാല പരിശോധനാ ലാബിൽ ട്രയൽ തുടങ്ങി പെരിയ കേരള കേന്ദ്രസർവ്വകലാശാലയിൽ കൊറോണ വൈറസ് പരിശോധനായ്ക്ക് ലാബ് സജ്ജമായി. ഐ .സി .എം. ആറിന്റെ അനുമതി ലഭിച്ചു. ഇവിടെ ട്രയൽ പരിശോധന തുടങ്ങി. ഉടൻ പരിശോധനാ ലാബ് പ്രവർത്തന ക്ഷമമാകും. സി .ഐ. ഐയുടെ നേതൃത്വത്തിൽ 12 യൂണിറ്റ് ഡയാലിസിസ് സംവിധാനം ജില്ലയിൽ ഒരുക്കും. അവലോകന യോഗത്തിൽ സ്‌പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ , ജില്ലാ കളക്ടർ ഡോ. ഡി..സജിത് ബാബു , എഡി .എം .എൻ ദേവിദാസ്, സബ് കളക്ടർ അരുൺ കെ വിജയയൻ, ജില്ലാ സർവ്വലൻസ് ഓഫീസർ ഡോ. എടി മനോജ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.