കണ്ണൂർ ജില്ലയിൽ ഒരാൾക്ക് കൂടി ഇന്നലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ടി. വി. സുഭാഷ് അറിയിച്ചു. കോട്ടയം പൊയിൽ ആറാം മൈൽ സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.

ഇദ്ദേഹം മാർച്ച് 22ന് ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. കൊറോണ ലക്ഷണങ്ങളെ തുടർന്ന് ഇദ്ദേഹത്തെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 47 ആയി. ഇവരിൽ മൂന്നു പേർ തുടർ പരിശോധനകളിൽ നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു.