കണ്ണൂർ: മദ്യാസക്തിയാൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യത്തിന് പാസ് നല്കാൻ ഉത്തരവിറങ്ങിയതോടെ കണ്ണൂരിലെ എക്സൈസിനും വിളിയെത്തി. ഡോക്ടറുടെ എഴുത്തുണ്ട്, മദ്യം കിട്ടുമോയെന്ന് ചോദിച്ചായിരുന്നു ഇന്നലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് വിളിയെത്തിയത്. എന്നാൽ ഡോക്ടർ നിർദ്ദേശിച്ചത് ഗുളികകൾക്ക് മാത്രമായിരുന്നു.

മദ്യം നല്കാൻ ശുപാർശയില്ലാതെ മദ്യവിതരണം നടക്കില്ലെന്നായി എക്സൈസിന്റെ മറുപടി. ജില്ലയിലെ എല്ലാ എക്സൈസ് റേഞ്ച് ഓഫീസുകളിലെത്തും ഇന്നലെ നിരവധി ഫോൺ കാളുകളെത്തിയിരുന്നു. മദ്യം നല്കാനുള്ള നിബന്ധനങ്ങളെന്തൊക്കെയാണെന്ന് ചോദിച്ചായിരുന്നു കാളുകൾ.