കാഞ്ഞങ്ങാട്: ജനകീയ ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതി വിഹിതത്തിന്റെ പത്ത് ശതമാനം ചെലവഴിച്ച് ജൈവകൃഷി കാർഷിക കർമ്മ സേന അടക്കമുള്ള പദ്ധതികൾ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭ ബഡ്‌ജറ്റ് അവതരിപ്പിച്ചു. 57.9 കോടി വരവും 57 .8 കോടി ചെലവുമുള്ള ബഡ്ജറ്റിൽ 11.18കോടിയുടെ മിച്ചമാണ് രേഖപ്പെടുത്തുന്നത്.
കുടുംബശ്രീ, ജെ .എൽ ജി ഗ്രൂപ്പ് സഹായത്തോടെ നെൽകൃഷി, ഓണം വിഷു പെരുന്നാൾ സീസണുകളിൽ നഗരത്തിലെ പ്രധാന കവലകളിൽ പച്ചക്കറി കടകൾ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ഓരോ വാർഡിലും പച്ചക്കറിതൈ ഉത്പാദന യൂണിറ്റുകൾ എന്നിവയാണ് കാർഷികമേഖലയിലെ മറ്റ് പ്രഖ്യാപനങ്ങൾ. മത്സ്യകൃഷി വ്യാപനം, ഭൂരഹിത ഭവന രഹിതർക്ക് റവന്യുഭൂമി ലഭ്യമാക്കി ഫ്ലാറ്റ് സമുച്ചയം , നഗരസഭ ഓഫീസ് കേമ്പൗണ്ടിനകത്ത് സൗജന്യ വൈഫൈ ,ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ട്രേഡ് ലൈസൻസ്, വസ്തു നികുതി, തൊഴിൽ നികുതി എന്നിവ ഓൺ ലൈൻ സംവിധാനത്തിലേക്ക് മാറ്റൽ എന്നിവ ഈ വർഷത്തെ ബഡ്‌ജറ്റ് ലക്ഷ്യമിടുന്നുണ്ട്. വൈസ് ചെയർപേഴ്സൺ എൽ.സുലൈഖയാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചു. ചെയർമാൻ വി.വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു.
മറ്റ പ്രധാന പ്രഖ്യാപനങ്ങൾ
എല്ലാ വീടുകളിലും കിച്ചൺ ബിൻ
ട്രഞ്ചിംഗ് ഗ്രൗണ്ടിനെ സ്വയംതൊഴിൽ ഉത്പാദന കേന്ദ്രമാക്കും
പൊതു ഇടങ്ങളിലും വിദ്യാലയങ്ങളിലും മികച്ച ശൗചാലയങ്ങൾ,
ഫുഡ് കഫെ
സയൻസ് പാർക്ക് സഹകരണ സംഘങ്ങളെ ഏൽപ്പിച്ച് പ്രവർത്തനക്ഷമമാക്കും
ദുരന്തനിവാരണ സേനയ്‌ക്ക് പരിശീലനം
ക്ഷീരകർഷകർക്ക് പ്രോത്സാഹനം
മുട്ട,പാൽ ഉത്പാദന വർദ്ധന
1000 കുടുംബങ്ങൾക്ക് മിതമായ നിരക്കിൽ കോഴിയും കൂടും
വയോ ക്ലബുകൾ
കുടുംബശ്രീയുമായി സഹകരിച്ച് ഹരിത കർമ്മ സേന
സ്ത്രീകൾക്ക് സ്വയം പ്രതിരോധ പരിശീലനം
കമ്യൂണിറ്റി ഹാളുകളുടെ വൈദ്യുതികരണം.
എൽ പി, യു.പി വിദ്യാലയ ക്ലാസ് മുറികൾ ആധുനികവത്കരണം.
ഒറ്റനോട്ടത്തിൽ
വരവ് -57,99,95,635
ചെലവ്- 57,80,92,585
മിച്ചം 11,18,81,577