കൊടിയത്തുർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂണിയൻ മുക്കം ബ്ലോക്ക് സമ്മേളനം ചെറുവാടി ഗവ. ഹയർ സെക്കൻഡറി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
കെട്ടിട നിർമ്മാണ ഫണ്ട് ഉദ്ഘാടനം യൂണിയൻ ജില്ലാ പ്രസിഡന്റ് എം പി അസൈൻ നിർവഹിച്ചു. നവതിയിലെത്തിയ യൂണിയൻ രക്ഷാധികാരി ടി യശോദയെ സമ്മേളനം ആദരിച്ചു. കെ.സി.കോയക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കേരഫെഡ് വൈസ് ചെയർമാൻ ഇ.രമേശ് ബാബു, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ ഉണ്ണിക്കൃഷ്ണൻ, എ.എം.പരീതുലബ്ബ, മുക്കം വിജയൻ, ചേറ്റൂർ മുഹമ്മദ്, കെ. കോയട്ടി, സത്താർ കൊളക്കാടൻ, വി.വീരാൻകുട്ടി, രാജൻ മാമ്പറ്റ, എം.രത്‌നകുമാരി, എം രാഘവൻ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം യൂണിയൻ ജില്ലാ രക്ഷാധികാരി എ. ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്തു. എം.രാഘവൻ പ്രവർത്തനറിപ്പോർട്ടും എം. ടി. അശോകൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി കെ. സി. കോയക്കുട്ടി (പ്രസിഡന്റ്), വി. വീരാൻകുട്ടി, കെ അറുമുഖൻ, എ എം ജമീല ( വൈസ് പ്രസിഡന്റുമാർ), എം. രാഘവൻ (സെക്രട്ടറി), എം. ബാലകൃഷ്ണൻ, വി. ഉണ്ണിമാമു, കോമളവല്ലി (ജോയിന്റ് സെക്രട്ടറിമാർ), എം.ടി. അശോകൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.