spc

പേരാമ്പ്ര : ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എസ് .പി.സി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. എസ്. പി.സി ജില്ലാ നോഡൽ ഓഫീസർ ഡിവൈ.എസ്.പി അശ്വകുമാർ സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാൻഡർ ആദിത്യ ഷാജി, മികച്ച ഇൻഡോർ കാഡറ്റ് എം. ശ്രീനന്ദ, എം. നവനീത്, മികച്ച ഔട്ട്‌ഡോർ കാഡറ്റ് അർജ്ജുൻ, അഭയ്‌ദേവ്, മുഹമ്മദ് അബ്ദുൾ ബാസിത്ത് എന്നിവർക്ക് ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ബിനീഷ്, പി ടി എ പ്രസിഡന്റ് സത്യൻ ചോല, പ്രിൻസിപ്പൽ എ.പി. ബാബു, പ്രധാനാദ്ധ്യാപകൻ ബാബു പയ്യത്ത്, അഡീഷണൽ നോഡൽ ഓഫീസർ സന്തോഷ്‌കുമാർ, സിപിഒ രഞ്ജിത്ത്, വി.പി. ലത്തീഫ്, സതി, ശ്രീജ, സി.കെ. ഷൈനി എന്നിവർ സംസാരിച്ചു.