ഫറോക്ക്: ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ കുട്ടികൾക്കായി സയൻസ് ലാബ് ഒരുങ്ങുന്നു. കപ്പൽ രൂപല്പന കേന്ദ്രമായ നിർദേശിന്റെ സഹായത്തോടെയാണിത്. ഇതിനായി അര ലക്ഷം രൂപ വകയിരുത്തി. മനുഷ്യ ശരീരത്തിലെ അവയവ രൂപങ്ങൾ, വർണചക്രങ്ങൾ,ഫിഷ് അക്വേറിയം, സൂര്യ ചന്ദ്ര ഗ്രഹണ വ്യത്യാസം എന്നിവയും ഒരുക്കിയിട്ടുണ്ട്. നിർദേശ് മുൻ ഡയറക്ടറർ ക്യാപ്റ്റൻ രമേശ് ബാബുവിന്റെ പ്രത്യേക താത്പര്യത്തിലാണ് കുട്ടികൾക്കായി സയൻസ് ലാബ് ഒരുക്കുന്നത്.
കുട്ടികളിൽ ശാസ്ത്രതാത്പര്യം വളർത്തിയെടുക്കാൻ ഇത് ഏറെ ഉപകരിക്കുമെന്ന് പ്രധാനാദ്ധ്യാപകൻ ടി.അശോക് കുമാർ പറഞ്ഞു. സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 6 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ലാബ് ഉദ്ഘാടനം ചെയ്യും. നിർദേശ് ഡയറക്ടർ രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാർ സംബന്ധിക്കും.