bindhu-ammini

കോഴിക്കോട്: ബിന്ദു അമ്മിണിയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ ഒരാൾക്കെതിരെ കേസെടുത്തു. കക്കോടി അപ്പക്കണ്ടിയിൽ ബാബുരാജിനെതിരെയാണ് (61) ടൗൺ പൊലീസ് കേസെടുത്തത്. മിഠായിത്തെരുവിൽ ശനിയാഴ്ച വൈകിട്ട് പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ബിന്ദു അമ്മിണിയും സംഘവും നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ ഇയാൾ അസഭ്യം പറയുകയായിരുന്നു.

എന്നാല്‍, സംഭവസ്ഥലത്തെത്തിയ ടൗണ്‍ പോലിസ് ബിന്ദു അമ്മിണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അകാരണമായി പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തെന്നും നോട്ടീസ് വിതരണം ചെയ്യാൻ അനുവദിച്ചില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. എന്നാൽ പൊലീസീസിത് നിഷേധിച്ചു. അതേസമയം, സംഘപരിവാര പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും അവരെയും കസ്റ്റഡിയിലെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.