പേരാമ്പ്ര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പേരാമ്പ്ര ബ്ലോക്ക് വാർഷിക സമ്മേളനം വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി കെ. കുഞ്ഞിരാമൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബാലകൃഷ്ണൻ എടക്കയിൽ രചിച്ച 'കഥപറയുന്ന കുരുന്നുകൾ" ഡോ. പി. രമാദേവി, വി. രാമചന്ദ്രന് നൽകി പ്രകാശനം ചെയ്‌തു. എൻ.കെ. ഇടക്കയിൽ പുസ്തക പരിചയം നടത്തി. സോമൻ ഇ.ടി. പാമ്പിരിക്കുന്ന് രചിച്ച 'കവിവൈദ്യം" കവിതാസമാഹാരം പി.എസ്. പാമ്പിരിക്കുന്ന് കെ.വി. രാഘവന് നൽകി പ്രകാശനം ചെയ്തു. സി.കെ. മനോജ് പുസ്‌കപരിചയം നടത്തി. ശ്രീനിവാസൻ ആവള, ടി.എച്ച്. നാരായണൻ എന്നിവർ സംസാരിച്ചു. എം.പി. നാരായണി കൈത്താങ്ങ് വിതരണം ചെയ്തു. സെക്രട്ടറി എം.കെ. കുഞ്ഞനന്ദൻ സ്വാഗതവും ടി.എം. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.