കോഴിക്കോട്: സമൂഹത്തിനും സമുദായത്തിനും വേണ്ടി പ്രവർത്തിച്ച ബാലകൃഷ്ണൻ പൊന്നപ്പുറത്തിന്റെ ജീവിതം മാതൃകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

സാമൂഹ്യ പ്രവർത്തകനും എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയുമായിരുന്ന ബാലകൃഷ്ണൻ പൊന്നപ്പുറത്തിന്റെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാലകൃഷ്ണൻ പൊന്നപ്പുറത്തിന്റെ സ്മരണയ്ക്കായി പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.

ജഗത്‌മയൻ ചന്ദ്രപുരി അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.എം അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സുധീഷ് കേശവപുരി ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണം ചെയ്തു.കെ രാമചന്ദ്രൻ മാസ്റ്റർ, ഇ. വി ഉസ്മാൻ കോയ, അഡ്വ. എം രാജൻ, സി.പി കുമാരൻ, അഡ്വ. ഇ നാരായണൻ നായർ, വിനോദ് ചെറുവണ്ണൂർ, രമേശ് അമ്പലക്കോത്ത്, രാധാകൃഷ്ണൻ പൂവ്വത്തിങ്കൽ, അനന്തു നമ്പയിൽ, പി.ടി പവിത്രൻ, കട്ടച്ചാൽകുഴി കൃഷ്ണൻകുട്ടി, പി അനിൽബാബു എന്നിവർ പ്രസംഗിച്ചു.

സാമൂഹ്യ പ്രവർത്തകനും എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയുമായിരുന്ന ബാലകൃഷ്ണൻ പൊന്നപ്പുറത്തിന്റെ ഒന്നാം അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി ശരത്ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു