solar-

കോഴിക്കോട്: ടാറ്റാ പവർ സോളാറിന്റെ സോളാർ പ്രചാരണ പരിപാടി ജില്ലാ കളക്ടർ എസ്. സാംബശിവറാവു ഉദ്ഘാടനം ചെയ്തു. വീടുകളുടെ മേൽപ്പുരകളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും സൗരോർജ്ജത്തിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിക്കുകയുമാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എ‍ൻജിനീയർ ബോസ് ജേക്കബ്, എസ്.ബി.ഐ ഡി.ജി.എം ജി.എം ഗോകർണ്ണൻ, ഡോ. സി കെ എൻ പണിക്കർ, സിസ്റ്റർ ലൂസി ചെറിയാൻ, ഡോ. സുഭാഷ് എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ 74 നഗരങ്ങളിൽ പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. 26 നഗരങ്ങളിൽ കൂടി ഈ മാസം പരിപാടി ആരംഭിക്കും. സൗരോർജ്ജത്തിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കുകയും ആകർഷിക്കുകയുമാണ് പ്രചാരണ പരിപാടിയുടെ ലക്ഷ്യം. ഭവന സൗരോർജ്ജ പദ്ധതി പ്രകാരം ഓരോ വീടും അഞ്ച് കിലോവാട്ട് വൈദ്യുതിയും അമ്പതിനായിരം രൂപയുമാണ് ലാഭിക്കുക.