പേരാമ്പ്ര: ലൈഫ് ഭവനപദ്ധതിയിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ 275 വീടുകൾ പൂർത്തീകരിച്ചു.ഐ എ.വൈ പദ്ധതിയിൽ നിർമാണം ആരംഭിച്ച് പൂർത്തീകരിക്കാത്ത 77 വീടുകളൂം മറ്റു പദ്ധതിയിൽ പൂർത്തീകരിക്കാത്ത 62 വീടുകളും വാസയോഗ്യമാക്കാൻ ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ഗുണഭോക്താക്കളുടെ യോഗം പ്രസിഡന്റ് പി.കെ.റീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ടി.രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.രാജേഷ് പദ്ധതി വിശദീകരിച്ചു. വി.ഇ.ഒ സി.കെ.രജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൻ ഇ.ശ്രീജയ, ഭാസ്‌കരൻ കൊഴുക്കല്ലൂർ, ആന്തേരി കമല ,പി.എം. പവിത്രൻ, എൻ എം ദാമോദരൻ, ശിൽന എന്നിവർ ആശംസയർപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂസഫ് കോറോത്ത് സ്വാഗതവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി. രമ നന്ദിയും പറഞ്ഞു.