കോഴിക്കോട്: ഉപഭോക്താക്കൾക്കായി കൈരളി ടി.എം.ടി മോഹൻലാലിനൊപ്പം വിരുന്നൊരുക്കുന്നു. 'ഒരുവട്ടം ലാലേട്ടനൊപ്പം' എന്ന പേരിലുള്ള വിരുന്നിന് നറുക്കെടുപ്പിലൂടെ തിരഞ്ഞടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം ലഭിക്കുകയെന്ന് കൈരളി ടി.എം.ടി സ്റ്റീൽ ബാർസ് എക്സിക്യൂട്ടിവ് ഡയരക്ടർ ഹുമയൂൺ കള്ളിയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ 20 പേരിൽ നിന്ന് നറുക്കെടുപ്പിലൂടെ തന്നെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബംപർ സമ്മാനമായി സിംഗപ്പൂലിലേക്ക് സൗജന്യയാത്രയ്ക്ക് അവസരം ലഭിക്കും.
അഞ്ഞൂറ് കിലോയിൽ കുറയാത്ത കൈരളി ടി.എം.ടി കമ്പി വാങ്ങുന്നവർക്ക് സമ്മാന കൂപ്പൺ നൽകും. എല്ലാ ഡീലർമാരിൽ നിന്നും ഇത് ലഭിക്കും. അതാതിടത്തെ ബോക്സിൽ കൂപ്പൺ കൗണ്ടർ ഫോയിൽ നിക്ഷേപിക്കണം. ആറു മാസം തികയുമ്പോഴായിരിക്കും നറുക്കെടുപ്പ്.
നിലവിൽ 1,000 കോടി വിറ്റുവരവുള്ള കമ്പനി അഞ്ചു വർഷത്തിനകം അത് 1,500 കോടിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ലക്ഷം ടൺ ടി.എം.ടിയാണ് നിലവിലെ ഉത്പാദനം. ഇത് ഒന്നര ലക്ഷം ടൺ ആക്കി ഉയർത്തും.
ആജീവനാന്ത സംരക്ഷണം ഉറപ്പു നൽകുന്ന പുതിയ കോട്ടഡ് ടി.എം.ടി ബാറിന്റെ സാങ്കേതിക പരീക്ഷണം പൂർത്തിയായി. തീരദേശങ്ങളെയും പ്രളയ സാദ്ധ്യതയുള്ള പ്രദേശങ്ങളെയും ലക്ഷ്യമിട്ടാണ് പുതിയ ഉത്പന്നം ഇറക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തോടെ ഇത് പുറത്തിറക്കും.
കേരളത്തിൽ ആവശ്യമുള്ള ടി.എം.ടിയുടെ 20 ശതമാനം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. 80 ശതമാനവും പുറത്തുനിന്നാണ് വരുന്നത്. ഇതിൽ 40 ശതമാനമെങ്കിലും ഗുണമേന്മ ഇല്ലാത്തതാവയാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി സിമന്റ് കമ്പനികളുടെ പേരിൽ പോലും വ്യാജ കമ്പികൾ വരുന്നുണ്ട്. പരിശോധനാ സംവിധാനം കർശനമാക്കേണ്ടതുണ്ട്.
വാർത്താസമ്മേളനത്തിൽ അഡിഷണൽ ഡയരക്ടർ പഹലിഷാ കള്ളിയത്ത്, റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഹെഡ് അബ്ദുൾ നാസർ അഴകിൽ, ഓപ്പറേഷൻസ് ഹെഡ് തഹ്സിൻ അബ്ദുള്ള എന്നിവർ പങ്കെടുത്തു.സംബന്ധിച്ചു.