കോഴിക്കോട്: കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്‌പിൽ കോഴിക്കോട് മലപ്പുറത്തിനും പിന്നിൽ. പ്രതിരോധ കുത്തിവെയ്‌പ് 90 ശതമാനമാക്കാൻ പോലും കോഴിക്കോടിനായിട്ടില്ല. നിലവിൽ 89 ശതമാനമാണ് ജില്ലയിലെ പ്രതിരോധ കുത്തിവെയ്‌പ്. കുത്തിവെയ്‌പിനെ എതിർക്കുന്ന നിരവധി പേരാണ് കോഴിക്കോട്ടുള്ളത്.
രണ്ട് വയസുവരെ എടുക്കേണ്ട കുത്തിവെയ്പുകളിൽ ഇതുവരെ ഒന്നുപോലുമെടുക്കാത്ത നൂറിലധികം കുട്ടികളാണ് കോഴിക്കോട്ടുള്ളത്. ഈ സാഹചര്യത്തിൽ ഡിസംബറിൽ ആരംഭിച്ച മിഷൻ ഇന്ദ്രധനുഷ് അവസാന ഘട്ടത്തിലാണ്. ഒരു കുത്തിവെയ്‌പുമെടുക്കാത്ത 17 പേരെ മാറ്റിയെടുക്കാൻ മിഷനിലൂടെ കഴിഞ്ഞിരുന്നു. ഭാഗികമായി കുത്തിവെയ്പെടുത്തവരിൽ 1302 പേരുടെ പട്ടിക പൂർത്തിയാക്കി.
മിഷൻ ഇന്ദ്രധനുഷ് തുടങ്ങുന്നതിന് മുമ്പ് കുത്തിവെയ്പെടുക്കാത്ത രണ്ട് വയസിന് താഴെയുള്ള 121 കുട്ടികളാണ് ജില്ലയിലുണ്ടായിരുന്നത്. വീട് കയറിയുള്ള ബോധവത്കരണം ശക്തമാക്കിയതോടെയാണ് 17 കുട്ടികൾക്ക് കുത്തിവെയ്‌പെടുത്തു.
പ്രതിരോധ കുത്തിവെയ്പിന് മടി
ഒരുകുത്തിവെയ്പും എടുക്കാത്തവർ- 104
ഭാഗികമായി എടുത്തവർ- 2946
നിലവിൽ ജില്ലയിലെ കുത്തിവെയ്പ്പെടുത്തവരുടെ ശരാശരി- 89%
ധനുഷ് പദ്ധതിയിക്ക് മുമ്പ് ജില്ലയിലുണ്ടായിരുന്ന കുത്തവയ്‌പെടുക്കാത്ത കുട്ടികൾ- 121
ഭാഗികമായി കുത്തിവെയ്പെടുത്തവ 1302 പേരുടെ പട്ടിക പൂർത്തിയാക്കി
പിന്നിലുള്ള പ്രദേശങ്ങൾ
കുറ്റ്യാടി, വേളം തിരുവള്ളൂർ, വളയം, ചെക്യാട്, തൂണേരി, വാണിമ്മൽ, ചങ്ങരോത്ത്, മങ്ങാട്, ചാലിയം, ചെറുവണ്ണൂർ, കൊടുവള്ളി
'കുട്ടികളുടെ വീട്ടിലെത്തി ആവശ്യപ്പെട്ടിട്ടും രക്ഷിതാക്കൾ കുത്തിവെയ്‌ക്കാൻ സമ്മതിക്കുന്നില്ല.കുട്ടികൾക്ക് കുത്തിവെയ്പെടുക്കാൻ തയ്യാറാകുന്ന സ്ത്രീയെ ആരോഗ്യ പ്രവർത്തകരുടെ മുന്നിൽ വെച്ച് ഭർത്താവ് ആക്രമിക്കുന്ന സംഭവവുമുണ്ടായി. പ്രതിരോധ കുത്തിവെയ്‌പ്പെടുത്താൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നുള്ള പ്രചാരണം തെറ്റാണ്. കുത്തിവെയ്പ് നിർബന്ധമായി നടപ്പാക്കണം".
ഡോ.വി.ജയശ്രീ, ഡി.എം.ഒ