lic

കോഴിക്കോട്: എൽ.ഐ.സിയുടെ ഓഹരി വിൽക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് കോഴിക്കോട്ട് നടന്ന എൽ.ഐ.സി പെൻഷണേഴ്സ് അസോസിയേഷൻ കോഴിക്കോട് ഡിവിഷന്റെ കുടുംബസംഗമം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ലക്ഷക്കണക്കിന് കോടി രൂപ വർഷം തോറും സംഭാവന നൽകുന്ന എൽ.ഐ.സിയുടെ ഓഹരികൾ വിൽക്കുന്നത് ദേശദ്രോഹപരമാണെന്ന് കോഴിക്കോട് മുതലക്കുളം സരോജ്ഭവനിൽ നടന്ന കുടുംബ സംഗമം ആരോപിച്ചു. ഓൾ ഇന്ത്യാ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് പി.പി. കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സുകുമാരൻ പുന്നശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഐ.കെ.ബിജു ആശംസകൾ നേർന്നു. എൽ.ഐ.സി.പി.എ കോഴിക്കോട് ഡിവിഷൻ സെക്രട്ടറി കെ.കെ.സി.പിള്ള ക്രോഡീകരണ പ്രസംഗം നടത്തി.

ജോയന്റ് സെക്രട്ടറി എ.ഭാസ്‌ക്കരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി. ഭാസ്‌കരൻ, പി.വി.രവീന്ദ്രൻ, സി.എ.മാമൻ, എ.കെ.ചന്ദ്രൻ എന്നിവർ സംഗമത്തിൽ സംസാരിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നൂറിലധികം എൽ.ഐ.സി. പെൻഷനർമാരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. എൽ.ഐ.സി.പി.എ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് സുകുമാരൻ പുന്നശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വാസു സ്വാഗതവും ജോയന്റ് സെക്രട്ടറി കെ. മനോഹരൻ നന്ദിയും പറഞ്ഞു