i-league-gokulam-fc
i league gokulam fc

കോഴിക്കോട് : വിജയം അകന്നു നിൽക്കുന്ന ഗോകുലം കേരള എഫ്.സി ഇന്ന് ഐ ലീഗ് ഫുട്ബാളിൽ കൊൽക്കത്തൻ കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഏഴിനാണ് കളി.

അവസാന അഞ്ച് കളികളിൽ അഞ്ച് പോയിന്റ് മാത്രം നേടി മോശം ഫോമിലാണ് ഗോകുലം. മികച്ച കളി പുറത്തെടുക്കുമ്പോഴും പ്രതിരോധ പാളിച്ചകളും ഗോൾ നേടാൻ മാർക്കസ് ജോസഫിനെ മാത്രം ആശ്രയിക്കേണ്ടി വരുന്നതുമാണ് ഗോകുലത്തിന് തിരിച്ചടിയാകുന്നത്. 13 കളികളിൽ നിന്ന് അഞ്ച് ജയവും അഞ്ച് തോൽവിയും മൂന്ന് സമനിലയുമായി 18 പോയന്റോടെ പോയന്റ് പട്ടികയിൽ എട്ടാമതാണ് മലബാറിയൻസ്.

എന്നാൽ തുടർ പരാജയങ്ങളിൽ നിന്ന് തിരിച്ചു വന്ന ഈസ്റ്റ് ബംഗാൾ പ്രതീക്ഷയോടെയാണ് കോഴിക്കോട്ടെത്തിയത്. അവസാന മൂന്ന് കളികളിൽ രണ്ട് വിജയവും സമനിലയും നേടിയ അവർ 14 കളികളിൽ നിന്ന് 19 പോയന്റോടെ നാലാമതാണ്. അഞ്ച് വിജയവും അഞ്ച് തോൽവിയും നാല് സമനിലയുമാണ് ബംഗാൾ ടീമന്റെ സമ്പാദ്യം. മലയാളി ആരാധകർക്ക് മുന്നിൽ കളിക്കാനാകുന്നത് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പറും മലയാളിയുമായ കെ. മിർഷാദ് പറഞ്ഞു. മുൻ ഗോകുലം താരം കൂടിയാണ് മിർഷാദ്.

ആക്രമണ ഫുട്ബോൾ തന്നെയാണ് പുറത്തെയുക്കുകയെന്ന് ഗോകുലം സാന്റിയാഗോ വരേല പറഞ്ഞു. ക്യാപ്ടൻ മാർക്കസ് ജോസഫും നഥാനിയേൽ ഗാർഷ്യയും ഗോകുലത്തിന് കരുത്താകുമ്പോൾ സ്പാനിഷ് താരം ജെയിസ് സാന്തോസ്, എസ്പാഡ മാർട്ടിനുമാണ് ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷ.