ulsav

കൊടിയത്തൂർ: കൊടിയത്തൂർ സർവിസ് സഹകണ ബാങ്കിനു കീഴിൽ പ്രവർത്തിക്കുന്ന കർഷക സേവന കേന്ദ്രത്തിലെ ഗ്രീൻ ആർമി പ്രവർത്തകരുടെ നേതൃത്വത്തിൽ കൊടിയത്തൂർ പുഞ്ചപ്പാടത്ത് ഏഴേക്കർ സ്ഥലത്ത് കൃഷി ചെയ്ത നെല്ല് വിളവെടുത്തു. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദ് ചേറ്റൂർ അദ്ധ്യക്ഷത വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി മുഹമ്മദ്കുട്ടി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സഫിയ, കൃഷി അസിസ്റ്റന്റ് ജാഫർ, റസാക്ക് ചാലക്കൽ, കുഞ്ഞുമുഹമ്മദ്, സി. ഹരീഷ്, കെ.ശ്രീജിത്ത്, ഷിഹാബുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

ബാങ്ക് സെക്രട്ടറി കെ.ബാബുരാജ് സ്വാഗതവും അസി. സെക്രട്ടറി കെ. മുരളീധരൻ നന്ദിയും പറഞ്ഞു.