സുൽത്താൻ ബത്തേരി: ബത്തേരി ജെസിഐയുടെയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ 14ന് ബത്തേരി ജെ സി ഭവനിൽ വെച്ച് സൗജന്യനേത്ര ചികിൽസാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് മുൻഗണന. എല്ലാ നേത്രരോഗങ്ങൾക്കും സൗജന്യ പരിശോധന ലഭിക്കും. ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവരെ ക്യാമ്പിന്റെ പിറ്റേ ദിവസം തന്നെകോയമ്പത്തൂർ കണ്ണാശുപത്രിയിലേക്ക് അയയ്ക്കും. ശസ്ത്രക്രിയ, ഐ.ഒ.എൻ, ലെൻസ് വെക്കൽ, ആഹാരം, യാത്രാചെലവ് എന്നിവ സൗജന്യമാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാം ദിവസം രോഗിയെ ഡിസ്ചാർജ് ചെയ്യും.
വാർത്താ സമ്മേളനത്തിൽ യോഹന്നാൻ മറ്റത്തിൽ,മേബിൾ, പുഷ്‌ക്കരൻ, അഡ്വ. പി.എൻ.സുരേന്ദ്രൻ, അനുകൃഷ്ണൻ നിബിൻ എന്നിവർ പങ്കെടുത്തു.