മുക്കം: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് "ജീവനി " നാടൻ പച്ചക്കറി സംഭരണ വിപണന കേന്ദ്രം തുറന്നു. മുക്കം നഗരസഭ കൃഷി ഭവനും എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററും ചേർന്ന് ഒരുക്കിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ നിർവഹിച്ചു. നഗരസഭയുടെ പരിധിയിലുള്ള പച്ചക്കറി കർഷകരുടെ ഉത്പന്നങ്ങളും ജൈവ സർട്ടിഫിക്കേഷനുള്ള ഫാം ഉത്പന്നങ്ങളുമാണ് വിപണനം ചെയ്യുക. തിങ്കൾ,വ്യാഴം ദിവസങ്ങളിലാണ് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ സംഭരിക്കുക.
ഉദ്ഘാടന ചടങ്ങിൽ കരണങ്ങാട്ട് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി ശ്രീധരൻ, പി.പ്രശോഭ് കുമാർ, വി.ലീല, പ്രജിത പ്രദീപ്, ഇ.ശ്രീദേവി, ബുഷ്റ, രജിത കുപ്പോട്ട് ,റഹ്മത്ത്, പ്രഷി സന്തോഷ് ,മുക്കംവിജയൻ, കൃഷി ഓഫീസർ ഡോ.പ്രിയ മോഹൻ, പച്ചക്കറി ക്ലസ്റ്റർ സെക്രട്ടറി സത്യചന്ദ്രൻ എന്നിവർ സംസാരിച്ചു.