darna

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിൽ ജിമ്മി സ്റ്റേഡിയം പരിസരത്ത് പഞ്ചായത്ത് സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം.

വിശാലമായ വയൽപ്രദേശത്തിനും, കടിയങ്ങാട് പുഴയ്ക്കും ഇടയിലുള്ള ഈ പ്രദേശം മഴക്കാലത്ത് 5 മീറ്റർ വരെ വെള്ളം ഉയരുന്ന സ്ഥലമാണ്. നിരവധി വീടുകളുള്ള ഈ ജനവാസ കേന്ദ്രത്തിൽ മാതൃകാ അംഗൻവാടിയും ഭിന്നശേഷി വിദ്യാലയവും പ്രവർത്തിക്കുന്നുണ്ട്. പ്ലാന്റ് വരുന്നതിലൂടെ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാവുമെന്ന് പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. ചടങ്ങിൽ സലാം ചേനായി അദ്ധ്യക്ഷത വഹിച്ചു. വി.പി. അബ്ദുൾ ബാരി സ്വാഗതം പറഞ്ഞു.