2

പേരാമ്പ്ര : പേരാമ്പ്ര കൃഷിഭവനു കീഴിൽ എടവരാട് പാടശേഖരത്തിലെ മുന്നൂറോളം ഏക്കറിൽ ഇറക്കിയ നെൽകൃഷി കരിഞ്ഞുണങ്ങുന്നു. പേരാമ്പ്ര ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അലംഭാവം മൂലം എടവരാട് ചേനായി ഭാഗത്തേക്കുള്ള കൈകനാലുകളിൽ വെള്ളം തുറന്ന് വിടാത്തതാണ് പ്രശ്നം.

വെള്ളം ആവശ്യമുള്ള സമയത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ കനാലിന്റ അറ്റകുറ്റപ്പണി നീളുകയായിരുന്നു. കർഷകർക്ക് സംഭവിക്കുന്ന നഷ്ടം ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നു ഈടാക്കണമെന്ന് എടവരാട് അനശ്വര സ്വയം സഹായ സംഘം യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഒ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.അഭിലാഷ് സ്വാഗതവും സി.പി.ബിജു, കെ.സി. രാജൻ, പി.എം.ജിഷ്, എൻ.പത്മജൻ, ഇ.സജീവൻ, ടി. രാധാക്യഷ്ണൻ, എ.കെ.ദീപു, ടി.എം.ചെക്കോട്ടി, ടി.പി. ഗോപാലൻ, എ.കെ.അവിനാശ് എന്നിവർ സംസാരിച്ചു.