ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ പുത്തൂർ പുറായിൽ - വടക്കേകണ്ടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സക്കീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അബ്ദു റഹ്മാൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗ്രേസി നെല്ലിക്കുന്നേൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ വടക്കിനിക്കണ്ടി, മുൻ മെമ്പർ നാസർ പുത്തൂർ, ഗ്രാമസഭ ഫെസിലിറ്റേറ്റർ പി. അബ്ദുറഹ്മാൻ സുല്ലമി എന്നിവർ പ്രസംഗിച്ചു.