കൽപ്പറ്റ: പ്രളയ സഹായം ലഭിക്കാത്തതിന്റെ പേരിൽ യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ സജി ശങ്കർ. പുത്തുമല ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ അർഹമായ നഷ്ടപരിഹാരം നൽകാനോ തയ്യാറാവാതിരുന്നതിന്റെ ഫലമാണ് സനലിന്റെ മരണം. ദുരന്തത്തിന് ഒരു വയസാകുമ്പോഴും, ഗവൺമെന്റ് പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരം രൂപ പോലും അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഇനിയും ലഭ്യമായിട്ടില്ല. കേന്ദ്ര സർക്കാർ അനുവദിച്ച പ്രളയ ദുരിതാശ്വാസ തുക വകമാറ്റി ചിലവഴിച്ച് പ്രളയബാധിതരെ സർക്കാർ വഞ്ചിച്ചു. സനലിന്റെ കുടുംബത്തിന് അടിയന്തിരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.