lockel-must

രാമനാട്ടുകര​: ​കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് യൂത്ത് വിംഗ് സംഘടിപ്പിച്ച സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ​ ​ബോധവത്കരണ സെമിനാറും ​രാമനാട്ടുകര നഗരസഭ ചെയർമാൻ ​​ വാഴയിൽ ബാലകൃഷ്ണൻ ഉ​ദ്ഘാ​ടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ.സമീർ അ​ദ്ധ്യ​ക്ഷത വഹിച്ചു. മൈ ആർട്ട് ​ഹോ​സ്പിറ്റൽ ചീഫ് യൂറോളജിസ്റ്റ് ​ ​ഡോ​.​ഹരിഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ​രാമനാട്ടുകര നഗരസഭ ​ കൗൺസിലർ രാജൻ പുൽപറമ്പിൽ​,​​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി​ ​മണ്ഡലം ജനറൽ ​സെ​ക്രട്ടറി സലീം രാമനാട്ടുകര, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് മനാഫ് കപ്പാട, അലി പി. ബാവ, പി എം അജ്മൽ, കെ കെ ശിവദാസ്, അസ്ലം പാണ്ടികശാല, യൂത്ത് വിംഗ് മണ്ഡലം സെക്രട്ടറി ഷംസീർ പളളിക്കര, പി പി ബഷീർ, രാജേഷ് ബ്രദേഴ്സ്, ശംസു കളരിക്കൽ എന്നിവർ സംസാരിച്ചു. ഡോ​.​ ഹരിഗോവിന്ദ്, ഡോ.രഞ്ജിത്ത് കുമാർ, ഡോ​.​അ​മൃ​ത, ഡോ​.​പങ്കജ് എന്നിവർ ക്യാമ്പിന്​ നേതൃത്വം ന​ൽകി.