പന്തീരാങ്കാവ്:കൊടൽ നടക്കാവ്​ ​യുവജന വായനശാല ആൻഡ് ആർട്‌സ്‌ ക്ളബ്​ ​ വിമുക്തി ക്ള​ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ റാലി സംഘടിപ്പിച്ചു. യുവജന വായനശാല പരിസരത്തുനിന്നും ആരംഭിച്ച റാലി കൊടൽ നടക്കാവ് അങ്ങാടിയിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുയോഗം പന്തീരാങ്കാവ് സി.ഐ ബൈജു കെ. ജോസ് ഉ​ദ്​ഘാടനം ചെയ്തു. ഒളവണ്ണ ​ഗ്രാമ പഞ്ചായത്ത് ​വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ രമണി ഇ. അ​ദ്ധ്യ​ക്ഷത വഹിച്ചു. അൻസിഫലി കെ.പി. ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലികൊടുത്തു.​ എക്‌സൈസ് ​ ​ഓഫീസർ സുജിത് ക്ളാസെടുത്തു. ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ സി.കെ. സാജിത, ഷാജി പനങ്ങാവിൽ,​ എം.എം. ശശിധരൻ, എൻ. മുരളീധരൻ, പി. അബ്ദുൽ ലത്തീഫ്, എൻ.പി. നിധീഷ്, ചോലക്കൽ രാജേന്ദ്രൻ, എം. മണികണ്ഠൻ, വായനശാല പ്രസിഡന്റ് സി.പി. മോഹനൻ എന്നിവർ പ്രസംഗിച്ചു. വിമുക്തി ക്ളബ് സെക്രട്ടറി ഇ. രാമകൃഷ്ണൻ സ്വാഗതവും വായനശാല സെക്രട്ടറി ഇ. രാഘവൻ നന്ദിയും ​പറഞ്ഞു ​