ഫറോക്ക്: ഫറോക്കിലെ ടിപ്പുക്കോട്ട സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്ഷിച്ച് ചരിത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് എ.ഐ.വൈ.എഫ് ബേപ്പൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ ഭാഗമായി കടലുണ്ടി ഗോവിന്ദ് പൻസാരെ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. കടലുണ്ടി റിയാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സി.പി.ഐ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, പിലാക്കാട്ട് ഷൺമുഖൻ, റീന മുണ്ടേങ്ങാട്ട്, മുരളി മുണ്ടേങ്ങാട്ട്, പ്രജോഷ് ചെറുവണ്ണൂർ, അനിൽ മാരാത്ത്, ഉണ്ണിക്കൃഷ്ണൻ ബേപ്പൂർ, വിജയകുമാർ പൂതേരി, കുന്നത്ത് വേണുഗോപാൽ, സി.പി. നൂഹ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: അക്ഷയ് മുണ്ടേങ്ങാട്ട് (പ്രസിഡന്റ്), ഷനൂപ് പിലാക്കാട്ട് (വൈസ് പ്രസിഡന്റ്), റിയാസ് അഹമ്മദ് (സെക്രട്ടറി), സി.പി. നൂഹ് (ജോ.സെക്രട്ടറി).