സുൽത്താൻ ബത്തേരി: ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി 2020- 21 സാമ്പത്തിക വർഷത്തിൽ 328 കോടി രൂപ ചെലവും 316 കോടി രൂപ വരവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അംഗീകരിച്ചു. ബ്രഹ്മഗിരി ചെയർമാൻ പി.കൃഷ്ണപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന പ്രത്യേക പൊതുയോഗമാണ് കരട് ബഡ്ജറ്റിന് അംഗീകാരം നൽകിയത്.
കേരള ചിക്കൻ പദ്ധതി 153 കോടി രൂപ, മലബാർ മീറ്റ് പദ്ധതി 111 കോടി, ബ്രീഡർ ഡിവിഷൻ 18 കോടി, മലബാർ മീറ്റ് അഡീഷണൽ പ്രൊഡക്ഷൻ ഡിവിഷൻ യൂണിറ്റ് 17.74 കോടി, ബി.എഫ്.എസ് അനിമൽ പ്രൊക്യൂർമെന്റ് ഡിവിഷൻ 11.64 കോടി, കൃഷി ഡിവിഷൻ 6.39 കോടി, വയനാട് കോഫി ഡിവിഷൻ 3.32 കോടി എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന ചെലവ് .
കാപ്പി, കുരുമുളക് , നെല്ല്, പച്ചക്കറി ഉൾപ്പെടെ എല്ലാ കാർഷിക ഉൽപ്പന്നങ്ങളും സംഭരിക്കാനും മൂല്യവർദ്ധന വരുത്തി വിപണനം ചെയ്യാനും ഫാർമേഴ്സ് ട്രേഡ് മാർക്കറ്റ് എഫ്.ടി.എം പദ്ധതി നടപ്പാക്കും. എഫ്.ടി.എമ്മിന് 10 കോടി രൂപ വകയിരുത്തി.
ബ്രഹ്മഗിരി പൗൾട്രി ഫീഡ്സ് എന്ന ബ്രാൻഡിൽ പൗൾട്രി ഫീഡ് ഈ വർഷം വിപണിയിൽ എത്തിക്കുന്ന പദ്ധതിക്ക് 7 കോടി രൂപ വകയിരുത്തി.
ബ്രഹ്മഗിരി സീഡ്സ് എന്ന ബ്രാൻഡിൽ വിത്തുൽപ്പാദന വിപണന ഡിവിഷന് 3 കോടി രൂപ വകയിരുത്തി. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ നഴ്സറികൾ തുടങ്ങും.
പ്രളയവും സാമ്പത്തിക പ്രതിസന്ധിയും മൂലം കേരള സർക്കാർ വാഗ്ദാനം ചെയ്ത തുക കേരള ചിക്കൻ പദ്ധതിയിൽ ലഭ്യമാക്കാൻ സാധിച്ചില്ല എന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു.