കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയിൽ വയനാട് ജില്ലയിൽ വീടു ലഭിച്ചത് 6555 ഗോത്ര കുടുംബങ്ങൾക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആദ്യ ഘട്ടത്തിൽ 5968 ആദിവാസി കുടുംബങ്ങൾക്ക് പദ്ധതി വഴി വീടൊരുക്കി. മുൻകാലങ്ങളിൽ വീട് നിർമ്മിക്കാൻ വിവിധ പദ്ധതിയിലൂടെ ലഭിച്ച തുക തികയാതെ വന്നപ്പോൾ നിർമ്മാണം പാതി വഴിയിൽ നിലച്ചുപോയ വീടുകളായിരുന്നു ആദ്യ ഘട്ടത്തിൽ ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തിൽ സ്വന്തമായി ഭൂമിയുളള കുടുംബങ്ങളെയാണ് പരിഗണിച്ചത്. ഇത്തരത്തിൽപ്പെട്ട 229 ആദിവാസി കുടുംബങ്ങളുടെ വീടുകളുടെ നിർമ്മാണവും പൂർത്തീകരിച്ച് താക്കോൽ കൈമാറി.
പി.എം.എ.വൈ അർബൻ വിഭാഗത്തിലൂടെ 30 വീടുകളും പട്ടിക വർഗ്ഗ വകുപ്പിന്റെ പദ്ധതി പ്രകാരം 328 വീടുകളും നിർമ്മിച്ചു.
സിറ്റൗട്ട്, ഡൈനിംങ് ഹാൾ, 2 ബെഡ് റൂമുകൾ, അടുക്കള, ബാത്ത് റൂം സൗകര്യങ്ങളുള്ള 420 സ്‌ക്വയർ ഫീറ്റ് വീടുകളാണ് കോളനികളിൽ നിർമ്മിച്ചത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും പൂർത്തീകരിച്ചക്കപ്പെട്ട പട്ടിക വർഗ്ഗ വിഭാഗക്കാരുടെ വീടുകളുടെ എണ്ണം:
അമ്പലവയൽ 189,എടവക 234, കണിയാമ്പറ്റ 194,കൽപ്പറ്റ 136, കോട്ടത്തറ 379,തരിയോട് 156,തവിഞ്ഞാൽ 365,തിരുനെല്ലി 252,തൊണ്ടർനാട് 241,നൂൽപ്പുഴ 269,
നെന്മേനി 268,പടിഞ്ഞാറത്തറ 192,പനമരം 287,പുൽപ്പള്ളി 224,പൂതാടി 331,പൊഴുതന 255,മാനന്തവാടി 318, മീനങ്ങാടി 304,മുട്ടിൽ 318,മുള്ളൻകൊല്ലി 131,മൂപ്പൈനാട് 115,മേപ്പാടി 262,വെള്ളമുണ്ട 194,വേങ്ങപ്പള്ളി 261,വൈത്തിരി 67,സുൽത്താൻ ബത്തേരി 255.