കോഴിക്കോട്: കൊറോണ വൈറസ് ബാധ തടയാനുള്ള പ്രതിരോധയജ്ഞം തുടരുന്നതിനിടെ ജില്ലയിൽ ആറു പേർ കൂടി നിരീക്ഷണത്തിലായി. ഇതോടെ 13 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു.
നാലു പേർ ബീച്ച് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ്. ഇന്നലെ രണ്ട് പേരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭിച്ച 34 ഫലങ്ങളും നെഗറ്റീവ് ആണ്. നാലു പേരുടെ സാമ്പിൾ ഫലം കൂടി ലഭിക്കാനുണ്ട്. ഇതിനിടയ്ക്ക് 407 പേരെ നിരീക്ഷണത്തിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.