മുക്കം: ഒപ്ടിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയുടെ (ഒ.എസ്. എ) സഹായത്തോടെ എം എ എം ഒ കോളേജ് ഫിസിക്സ് വിഭാഗം ഒരുക്കിയ ദ്വിദിന അന്താരാഷ്ട്ര സെമിനാർ (സ്പെക്ട്രം -2020) ബ്രിസ്റ്റൾ യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം റിസർച്ച് അസോസിയേറ്റ് ഡോ.സെബിനേ വോൾമാൻ ഉദ്ഘാടനം ചെയ്തു.
നാനോ ഫോട്ടോനിക്സിലെ ആനുകാലിക ഗവേഷണങ്ങൾ ചർച്ചാവിഷയമായി. എൻ.ഐ.ടി ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.സോനെ വർഗീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഓഫ് ദി ചെക് അക്കാദമി ഹെഡ് ഡോ.മരിയ പശ്ചെങ്കോ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.പി.അബ്ബാസ് അദ്ധ്യക്ഷനായിരുന്നു. ഫിസ്ക്സ് വിഭാഗം മേധാവി വി.പി.റുഖിയ, ഡോ.അബൂബക്കർ മങ്ങാട്ടുചാലി, ഡോ.അജ്മൽ മുവീൻ, ബീന ചെറിയാൻ, ഡോ. സഹീർ ചീമാടൻ എന്നിവർ സംസാരിച്ചു.