കോഴിക്കോട്: ലോകത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവർ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അറിയിച്ചു.
ചൈന, ഇറാൻ, ഇറ്റലി, ഹോങ്കോംഗ്, സൗദി അറേബ്യ, ദുബൈ, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിവരം ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഈ രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും ഡി.എം.ഒ അഭ്യർത്ഥിച്ചു.