പേരാമ്പ്ര : സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിലെ അഴിമതിക്കെതിരെ സിബിഐ അന്വേഷണം നടത്തുക, സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ബെഹ്‌റയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കും. സംസ്ഥാനത്തെ പൊലീസ് സംവിധാനം അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ഇ.വി രാമചന്ദ്രൻ, പി. വാസു, കെ.കെ വിനോദൻ, ഡിസിസി അംഗം കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, കെ.എ ജോസുകുട്ടി, തണ്ടോറ ഉമ്മർ, സി.കെ ബാലൻ, രാജൻ കെ. പുതിയേടത്ത്, പുതുക്കോട്ട് രവീന്ദ്രൻ, പ്രദീഷ് നടുക്കണ്ടി, ഇ.പി മുഹമ്മദ്, എസ്. സുനന്ദ്, വി.ടി സൂരജ്, വി.വി ദിനേശൻ, എൻ. ചന്ദ്രൻ, പി.സി സജീവൻ, എം. അശോകൻ, വി.എം കുഞ്ഞമ്മദ്, തോമസ് ആനത്താനം, സത്യൻ കല്ലൂർ, ടി.എം വിജയൻ എന്നിവർ സംസാരിച്ചു.