പേരാമ്പ്ര : വേണുഗോപാൽ പേരാമ്പ്രയുടെ കഥാസമാഹാരമായ ഭാവോന്മിഷിതൻ പുസ്തക പ്രകാശനം ചെയ്തു. പ്രകാശന കർമം നോവലിസ്റ്റും കവിയുമായ ടി.പി. രാജീവൻ നിർവഹിച്ചു. ഉണ്ണികൃഷ്ണൻ ആവള പുസ്തകം ഏറ്റുവാങ്ങി.
രാജൻ കുട്ടമ്പത്ത് അധ്യക്ഷത വഹിച്ചു. ഡോ. പി. സോമനാഥൻ പുസ്തകം പരിചയപ്പെടുത്തി. വൈലോപ്പിള്ളി പുരസ്‌കാരം നേടിയ കുമാരി അപർണ ചിത്രകത്തെ ചടങ്ങിൽ ആദരിച്ചു. തങ്കമ്മ മാത്യു, ഷാനവാസ് കൈവേലി, ബലഭദ്രൻ, സചിത്രൻ, എം.വി രാജീവൻ, വി.എം അഷ്‌റഫ്, ഇബ്രാഹിം ചേനോളി, കെ.പി. രാമദാസൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവി സമ്മേളനം പി.ആർ. രതീഷ് ഉദ്ഘാടനം ചെയ്തു. ബൈജു ആവള, മധുസൂദനൻ ചെറുക്കാട്, ടി. റജി, അഷ്‌റഫ് കല്ലാട്, ബിന്ദു സചിത്രൻ, ബക്കർ കല്ലാട്, ശ്രീജിഷ് ചെമ്മരൻ, ഗംഗാധരൻ കൂത്താളി, എം. സിനി, എം.ഇ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. തുടർന്ന് മജീഷ് കാരയാടിന്റെ നാടൻപാട്ടും അരങ്ങേറി.